×
 • ആപ്പ് ഡൗൺലോഡു ചെയ്യുക

തൈറോയിഡ് രോഗം വർധിക്കുന്നു! എങ്ങനെ നേരിടാം? (Symptoms of Thyroid disease?)

Produced by Modasta: |
0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

തൈറോയിഡ് പ്രശ്നങ്ങൾ ഇക്കാലത്ത് നമ്മിൽ പലർക്കുമുള്ള സാധാരണ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഇതെ കുറിച്ച് സംസാരിക്കുന്നത്, ദ ബാംഗ്ളൂർ ഹോസ്പിറ്റൽ, ബാംഗ്ളൂരിലെ ഫിസിഷ്യൻ ഡോ. വൈശാഖ് വിദ്യാധർ ആണ്.

നമ്മുടെ കഴുത്തിനു മുൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയിഡ്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ശരീരത്തിന്റെ മുഖ്യമായ പല പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്. ഹോർമോൺ ഉത്പാദനത്തിൽ വരുന്ന വ്യതിയാനം ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഹോർമോൺ ഉത്പാദനം കൂടുന്നതിനും കുറയുന്നതിനും പ്രത്യേക ലക്ഷണങ്ങൾ ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഡോക്ടർമാർ പരിശോധനകൾക്കായി നിർദേശിക്കുന്നതും അവസ്ഥയെ കുറിച്ച് നിർണയം നടത്തുന്നതും. ആവശ്യമെങ്കിൽ, ശസ്ത്രക്രിയ നടത്തുന്നതിലൂടെ അല്ലെങ്കിൽ മരുന്നുകൾ നൽകുന്നതിലൂടെ ഈ അവസ്ഥകൾക്ക് പരിഹാരം തേടാവുന്നതാണ്.

“തൈറോയിഡ് പ്രശ്നങ്ങൾ സാധാരണമാണെങ്കിലും നമ്മിൽ പലരും അത് ഇപ്പോഴും അവഗണിക്കുന്നു. ഇത് ഏത് പ്രായത്തിലുള്ളവരെ വേണമെങ്കിലും ബാധിക്കാമെങ്കിലും ശരിയായ രോഗനിർണയവും ചികിത്സയും മൂലം ഇത് പരിഹരിക്കാവുന്നതാണ്. ഇവിടെ നൽകിയിരിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മടി കാട്ടരുത്. കൂടുതൽ കാലം രോഗാവസ്ഥ അവഗണിക്കുന്നത് ശുപാർശ ചെയ്യാനാവില്ല”, ഡോ. വൈശാഖ് മുന്നറിയിപ്പ് നൽകുന്നു.

ആരൊക്കെയാണ് തൈറോയിഡ് പ്രശ്നങ്ങൾക്ക് പരിശോധന നടത്തേണ്ടത്? തൈറോയിഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഇനി പറയുന്നു;

 • പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുക
 • കഴുത്തിനു മുന്നിൽ വേദനയോടു കൂടി വീക്കമുണ്ടാവുക
 • വിശപ്പിൽ വ്യത്യാസമുണ്ടാവുക
 • ശബ്ദത്തിൽ വ്യത്യാസമുണ്ടാവുക
 • ശ്വാസോച്ഛ്വാസത്തിനും വിഴുങ്ങുന്നതിനും വിഷമത
 • തലമുടി കൊഴിച്ചിൽ
 • ഹൃദയമിടിപ്പ് കൂടുകയും കുറയുകയും ചെയ്യുക
 • ഊർജ്വസ്വലതയിലും മനോനിലയിലും വ്യത്യാസമുണ്ടാവുക
 • കടുത്ത ഉഷ്ണം അല്ലെങ്കിൽ നല്ല തണുപ്പ് തോന്നുക
 • വരണ്ട ചർമ്മം
 • ക്രമം തെറ്റിയുള്ള ആർത്തവം
 • മലബന്ധം അല്ലെങ്കിൽ വയറിളക്കം
 • കാഴ്ച തകരാറുകൾ
 • കാലുകൾക്കും മുഖത്തും വീക്കം.

തൈറോയിഡ് ഗ്രന്ഥികൾ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കൂടുന്നതോ കുറയുന്നതോ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ് മുകളിൽ വിവരിച്ചിരിക്കുന്നത്.

തകരാറുകൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിന് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നത് സഹായിക്കും. തൈറോയിഡ് പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതും നിയന്ത്രിക്കുന്നതും നിങ്ങൾക്ക് അനുഭവപ്പെടുന്ന അനാവശ്യമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും.

 

Copyright © 2018 Modasta. All rights reserved