×

നിങ്ങൾ മാതൃകാ രക്തദാതാവ് ആണോ? (Are You an Ideal Blood donor)

Produced by Modasta: |
0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

നിങ്ങൾ ഒരു മാതൃകാ രക്തദാതാവ് ആണോ? മാതൃകാ രക്തദാതാവിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ? ഇതെ കുറിച്ച് വിശദീകരിക്കുന്നത് ഡോ. വൈശാഖ് വിദ്യാധരൻ (ഫിസിഷ്യൻ, ദ ബാംഗ്ളൂർ ഹോസ്പിറ്റൽ, ബാംഗ്ളൂർ)
ഒരു മാതൃകാ രക്തദാതാവിന്റെ പ്രായം 18 വയസ്സിനു മുകളിലും 60 വയസ്സിനു താഴെയും ആയിരിക്കണം. ശരീര ഭാരം കുറഞ്ഞത് 45 കിലോ ഗ്രാം ഉണ്ടായിരിക്കണം. സിസ്റ്റോളിക് രക്തസമ്മർദം160 ൽ താഴെയായിരിക്കണം. എന്നാൽ, അത് 110 ൽ കുറയാനും പാടില്ല. ഡയസ്റ്റോളിക് രക്തസമ്മർദം 90 നും 60 നും ഇടയിലായിരിക്കണം. പൾസ് റേറ്റ് മിനിറ്റിൽ 60-100 ആയിരിക്കണം. ഹീമോഗ്ളോബിൻ കുറഞ്ഞത് 12 ഗ്രാം എങ്കിലും ഉണ്ടായിരിക്കണം. ശരീര താപനില സ്വാഭാവികമായിരിക്കണം.
എച്ച്‌ഐവി, ഹെപ്പാറ്റൈറ്റിസ് ബി, സി രോഗബാധയുള്ളവരും രക്തദാനം നടത്താൻ യോഗ്യതയുള്ളവരല്ല. വൃക്കരോഗമുള്ളവരും കടുത്ത പ്രമേഹമുള്ളവരും ഹൃദ്രോഗത്തിനു ചികിത്സ തേടുന്നവരും ആസ്പിരിൻ പോലെയുള്ള മരുന്നുകൾ കഴിക്കുന്നവരും രക്തദാനം നടത്തരുത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട് എങ്കിലോ കഴിഞ്ഞ മൂന്ന് മാസ കാലയളവിൽ മലേറിയയ്ക്ക് ചികിത്സ നേടിയിട്ടുണ്ട് എങ്കിലോ രക്തദാനം ചെയ്യുന്നതിന് 24 മണിക്കൂർ സമയത്ത് മദ്യം കഴിച്ചിട്ടുണ്ട് എങ്കിലോ രക്തദാനം ചെയ്യുന്നത് ശുപാർശചെയ്യപ്പെടില്ല.

Copyright © 2018 Modasta. All rights reserved