×
  • ആപ്പ് ഡൗൺലോഡു ചെയ്യുക

വീട്ടിൽ വച്ച് രക്തസമ്മർദം അളക്കാം (Check Blood Pressure at Home)

Produced by Modasta: |
0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

വീട്ടിൽ വച്ച് രക്തസമ്മർദം അളക്കുന്നതിന്റെ സൗകര്യങ്ങളെ കുറിച്ചും അത് കൃത്യമായി കണക്കാക്കുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ചും ഡോ. വൈശാഖ് വിദ്യാധരൻ (ഫിസിഷ്യൻ, ദ ബാംഗ്ളൂർ ഹോസ്പിറ്റൽ, ബാംഗ്ലൂർ) സംസാരിക്കുന്നു.

രക്തസമ്മർദം അളക്കുന്നതിനായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ലഭ്യമായതിനാൽ വീട്ടിൽ വച്ച് രക്തസമ്മർദം അളക്കുന്നത് വളരെ സൗകര്യപ്രദമായി മാറിയിരിക്കുന്നു. പുതിയതായി രക്താതിസമ്മർദം സ്ഥിരീകരിച്ചവർക്കും രക്താതിസമ്മർദത്തിനുള്ള മരുന്നുകളിൽ മാറ്റം വരുത്തിയവർക്കും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കും ‘വൈറ്റ് കോട്ട് ഇഫക്ട്സ്’ മൂലം ബുദ്ധിമുട്ടുന്നവർക്കും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽ വച്ച് രക്തസമ്മർദം അളക്കുന്നത് സഹായകമാവും. ഡോക്ടറെ കാണുമ്പോൾ ഉത്കണ്ഠവർദ്ധിക്കുകയും അതുവഴി താൽക്കാലികമായി ഉയർന്ന രക്തസമ്മർദം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ‘വൈറ്റ്കോട്ട് ഇഫക്ട്’.

സ്ഫിഗ്മോമാനോമീറ്റർ (രസം ഉപയോഗിക്കുന്ന മാനോമീറ്റർ) ഉപയോഗിച്ച് രക്തസമ്മർദത്തിന്റെ റീഡിംഗുകൾ ഒരിക്കൽ കൂടി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.

സൗകര്യം കിട്ടുമ്പോഴൊക്കെ ഇത്തരത്തിൽ ചെയ്യുന്നത് രക്തസമ്മർദം അളക്കുന്നതിന്റെ കൃത്യത ഉറപ്പുവരുത്താൻ സഹായിക്കും.

 “വീട്ടിൽ വച്ച് രക്തസമ്മർദം അളക്കുമ്പോൾ ചില മാർഗനിർദേശങ്ങൾ പിന്തുടരുന്നത് നന്നായിരിക്കും. രക്തസമ്മർദം അളക്കുമ്പോൾ ശ്രദ്ധചെലുത്തിയില്ലെങ്കിൽ അത് ശരിയായ റീഡിംഗ് ലഭിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. രക്തസമ്മർദത്തിന്റെ റീഡിംഗുകളും സമയവും ശരിയായി ചാർട്ടുചെയ്യണം. രക്തസമ്മർദ നിയന്ത്രണത്തെ കുറിച്ചുള്ള ആശയം ലഭിക്കുന്നതിനായി ഇത് ഡോക്ടറുമായി പങ്കുവയ്ക്കണം. ഇതനുസരിച്ച് ഡോക്ടർക്ക് മരുന്നുകൾ നിർദേശിക്കാൻ അല്ലെങ്കിൽ മരുന്നുകളിൽ മാറ്റം വരുത്താൻ സാധിക്കും”, ഡോ. വൈശാഖ് പറയുന്നു.

രക്തസമ്മർദം അളക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി പറയുന്നു;

  • പരിശോധനയ്ക്കായി എപ്പോഴും ഒരു കൈ തന്നെ ഉപയോഗിക്കുക. വ്യത്യസ്ത കൈകൾ ഉപയോഗിക്കുന്നത് റീഡിംഗിൽ വ്യത്യാസം വരുത്തിയേക്കും.
  • പരിശോധിക്കുമ്പോൾ പാദങ്ങൾ നിലത്തൂന്നി കാലുകൾ അകത്തിവച്ച് ഇരിക്കുക. കൈകൾ അനായാസമായി ഇടുക. കൈ ഹൃദയത്തിനു സമാന്തരമായിട്ടായിരിക്കണം.
  • അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക.
  • വയറുനിറച്ച് ഭക്ഷണം കഴിച്ചതിനു ശേഷവും കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിച്ചതിനു ശേഷവും പുകവലിയോ മദ്യപാനമോ നടത്തിയതിനു ശേഷവും രക്തസമ്മർദം അളക്കരുത്.
  • എല്ലാ ദിവസവും രണ്ട് നേരം ഒരേസമയത്ത് വേണം രക്തസമ്മർദം അളക്കേണ്ടത്. രാവിലെയും വൈകുന്നേരവും ആയാൽ നല്ലത്.
  • രക്തസമ്മർദം അളക്കുന്നതിനു മുമ്പ് മൂത്രസഞ്ചി ശൂന്യമാക്കണം.
  • രക്തസമ്മർദം അളക്കുന്നതിനു മുമ്പ് 15 മിനിറ്റു നേരം വിശ്രമിക്കുക.

 

Copyright © 2018 Modasta. All rights reserved