×
  • ആപ്പ് ഡൗൺലോഡു ചെയ്യുക

ദ്വികോണാസനം തോളുകൾക്ക് ആശ്വാസം പകരുന്നതെങ്ങനെ? | ഡെസ്ക് യോഗ (How Does Dwikonasana Relieve Tired Shoulders After A Long Day At Work? )

ആദ്യ പടിയായി, കാലുകൾ രണ്ട് അടി അകലത്തിൽ വച്ച് നിൽക്കുക. കൈകൾ പിന്നിൽ കോർത്തുപിടിച്ച നിലയിൽ ആയിരിക്കണം. ശ്വാസം ഉള്ളിലേക്ക് എടുത്ത ശേഷം പുറത്തേക്കു വിട്ടുകൊണ്ട് ശരീരത്തിന്റെ മുകൾഭാഗം ഇടുപ്പിൽ നിന്ന് മുന്നോട്ടു വളയ്ക്കുക. നട്ടെല്ല് വളയ്ക്കാതെ വേണം ഇതു ചെയ്യേണ്ടത്. കാലിലെ മസിലുകൾക്ക് പിടുത്തമുണ്ടെങ്കിൽ കാൽമുട്ടുകൾ വളയ്ക്കാം. ശരീരം ഭൂമിക്ക് സമാന്തരമായി വരണം. ശ്വാസം പുറത്തേക്ക് വിടുന്ന സമയത്ത് കൈകൾ പിന്നിൽ കോർത്തുപിടിച്ച നിലയിൽ ആയിരിക്കണം. ഇനി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും കോർത്തുപിടിച്ച നിലയിൽ തന്നെ കൈകൾ മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. കൈകൾ ആകാവുന്നത്ര ഉയർത്തുകയും ഒപ്പം തല മുകളിലേക്ക് ഉയർത്തി ദൃഷ്ടി നേരെയാക്കുകയും ചെയ്യുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കൈകൾ പിന്നിലേക്ക് കൊണ്ടുവരികയും തല പഴയ സ്ഥിതിയിൽ ആക്കുകയും ചെയ്യുക. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് നിൽക്കുന്ന സ്ഥിതിയിലേക്ക് മടങ്ങുക. ശ്വാസം വെളിയിലേക്ക് വിട്ടുകൊണ്ട് വിശ്രമാവസ്ഥയിലെത്തുക.

ഈ ആസനം ചെയ്യുന്നതിലൂടെ തോളുകൾക്കും നട്ടെല്ലിനും കാലിനും പ്രയോജനം ലഭിക്കുന്നു. ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുള്ള ജോലി ചെയ്യുന്നവരുടെയും മറ്റും തോളുകൾ മുറുക്കമുള്ളതായി മാറാം. ദ്വികോണാസനം ചെയ്യുന്നതിലൂടെ തോളുകൾക്ക് നല്ലരീതിയിൽ അയവ് ലഭിക്കുന്നു.

ഓർക്കുക: തലകറക്കം  അനുഭവപ്പെടുകയാണെങ്കിൽ , ദ്വികോണാസനം ചെയ്യാതിരിക്കുകയാണ് ഉത്തമം. മരവിച്ചിരിക്കുന്ന തോളുകൾക്കും കൈകൾക്കും സ്വാസ്ഥ്യം ലഭിക്കുന്നതിന് ഈ ആസനം സഹായിക്കും.

Consult a top Yoga & Naturopathist

Copyright © 2018 Modasta. All rights reserved

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ