×

ഓമന മക്കൾക്ക് ഇത്രയും പോഷകം ലഭിക്കുന്നുണ്ടോ? (Is Your Child Getting The Right Nutrition?)

ശാരീരികപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ആഹാരത്തിൽ നിന്നു ലഭിക്കുന്ന പോഷകങ്ങൾ സഹായിക്കുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും അത്യാവശ്യമാണ്. അമിതവണ്ണം ഉൾപ്പെടെ ഭാരവുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ പ്രതിരോധിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് സഹായിക്കും.

Is your child getting the right nutrition?

കുട്ടികൾ ഉൾപ്പെടെ നമുക്കെല്ലാവർക്കും ഒരേ തരത്തിലുള്ള പോഷകങ്ങളാണ് ആവശ്യം – കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ. എന്നാൽ, വ്യത്യസ്ത പ്രായങ്ങളിൽ ഉള്ളവർക്ക് വേണ്ട പോഷകങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും.

നിങ്ങളുടെ കുട്ടിക്കു വേണ്ടിയുള്ള ഭക്ഷണത്തിൽ താഴെ പറയുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പോഷകസമൃദ്ധമായ ആഹാരങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

  • പച്ചക്കറികൾ: ഇരുണ്ട പച്ച നിറമുള്ളവ, പയറുവർഗങ്ങൾ, ചുവപ്പും ഓറഞ്ചും നിറത്തിലുള്ളതും പശയുള്ളതുമായവ തുടങ്ങി മറ്റു പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാരുകൾ, വൈറ്റമിൻ എ, ബി6, സി, ഇ, കെ, ഫോളിക് ആസിഡ്, കോപ്പർ, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, നിയാസിൻ, തിയമിൻ തുടങ്ങി അവശ്യം വേണ്ട വൈറ്റമിനുകൾ പച്ചക്കറികളിൽ നിന്ന് ലഭിക്കും.
  • പഴങ്ങൾ: പഴങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അവ പഴക്കമില്ലാത്തതായിരിക്കാൻ ശ്രദ്ധിക്കണം. ശീതീകരിച്ച പഴങ്ങളും ഡ്രൈ ഫ്രൂട്ടുകളും വാങ്ങാം. പോഷകങ്ങളുടെ കലവറയായ പഴങ്ങളിൽ നാരുകളും വൈറ്റമിൻ സി യും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.
  • ധാന്യങ്ങൾ: ചോറ്, ഓട്ട്മീൽ തുടങ്ങിയവയും ബ്രെഡ്, സെറിയൽസ് തുടങ്ങിയ ധാന്യങ്ങൾ അടങ്ങിയ ആഹാരപദാർത്ഥങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാന്യങ്ങളിൽ നാരുകൾ, സിങ്ക്, ഇരുമ്പ്, ഫോലേറ്റ്, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം, തിയമിൻ, വൈറ്റമിൻ ബി6, നിയാസിൻ, ഫോസ്ഫറസ്, റിബൊഫ്ളാവിൻ, സെലിനിയം, വൈറ്റമിൻ എ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു.
  • പാൽ ഉത്പന്നങ്ങൾ: ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ, പാൽ, തൈര് തുടങ്ങിയ  കൊഴുപ്പ് കുറഞ്ഞതും (1%) കൊഴുപ്പ് ഇല്ലാത്തതുമായ ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക. കാത്സ്യം, വൈറ്റമിൻ എ, ഫോസ്ഫറസ്, റിബൊഫ്ളാവിൻ, വൈറ്റമിൻ ബി12, പൊട്ടാസ്യം, പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, സെലിനിയം തുടങ്ങിയവ പാൽ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്.
  • പ്രോട്ടീൻ: മാംസം, മുട്ട, കടൽ വിഭവങ്ങൾ തുടങ്ങിയ മാംസാഹാരങ്ങളിലും, നട്സ്, സോയ ഉത്പന്നങ്ങൾ വിത്തുകൾ തുടങ്ങിയ സസ്യാഹാരങ്ങളിലും പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. പയറുവർഗങ്ങളിലാണ് ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇവയിൽ പ്രോട്ടീനു പുറമെ, വൈറ്റമിൻ ബി കോംപ്ളക്സ്, കോലിൻ, സെലിനിയം, ഫോസ്ഫറസ്, കോപ്പർ, സിങ്ക്, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ എന്നിവയും അടങ്ങിയിരിക്കുന്നു. കടൽ ഭക്ഷണങ്ങളിൽ വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, ഡോകൊസഹെക്സിനോയിക് ആസിഡ് (ഡിഎച്ച്‌എ), ഐകൊസപന്റിനോയിക് ആസിഡ് (ഇപിഎ) എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
  • എണ്ണകൾ: അവശ്യം വേണ്ട ഫാറ്റി ആസിഡുകളുടെയും വൈറ്റമിൻ ഇ യുടെയും പ്രധാന സ്രോതസ്സായതിനാൽ എണ്ണകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒലിവെണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവയാണ് ആരോഗ്യദായകങ്ങളായി കരുതുന്നത്.

ദൈനം ദിന ഭക്ഷണ പദ്ധതി (The daily food plan)

നിങ്ങളുടെ കുട്ടിക്കു വേണ്ടിയുള്ള ഭക്ഷണക്രമത്തിനായി താഴെ നൽകിയിരിക്കുന്ന പട്ടിക ഉപയോഗിക്കാം;

cap2

 

ഈ പട്ടിക കുട്ടികളുടെ ശരാശരി ആവശ്യത്തിന് അനുസൃതമായ പൊതുവായ പോഷകാഹാര/ഭക്ഷണക്രമത്തിന്റെ സൂചനയാണ്. സൂചിപ്പിച്ചിരിക്കുന്ന അളവിലുള്ള അത്രയും ഭക്ഷണം കഴിക്കണമെന്ന് കുട്ടിയെ നിർബന്ധിക്കരുത്. ഓരോ ദിവസവും കുട്ടിയുടെ വിശപ്പിന്റെ തോത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും, ചിലപ്പോൾ കൂടും ചിലപ്പോൾ കുറയും. കൂടുതൽ വ്യക്തമായ ഭക്ഷണക്രമത്തിനായി ഒരു ന്യുട്രീഷ്യനിസ്റ്റിനെ സന്ദർശിക്കുക.

Consult a top Pediatrician

Copyright © 2018 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
  • Healthy Eating for Preschoolers. USDA.ChooseMyPlate.Gov. http://www.choosemyplate.gov/sites/default/files/audiences/HealthyEatingForPreschoolers-MiniPoster.pdf. Accessed 21 Jun. 16.
  • Healthy Food for Kids. HelpGuide.Org. http://www.helpguide.org/articles/healthy-eating/nutrition-for-children-and-teens.htm. Accessed 21 Jun. 16.

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ