×

നടുവുവേദന? സേതുബന്ധാസനം സഹായിക്കും (Setubandhasana – Bridge Pose Steps & Benefits)

setubandhasana

ശരീരത്തിന്റെ പിൻഭാഗത്തെ പേശികൾക്ക് ശക്തി പകരുന്നതും നടുവു വേദനയിൽ നിന്ന് മുക്തിനൽകുന്നതുമായ ഒരു യോഗാസനമാണ് സേതുബന്ധാസനം. ഒരു പാലത്തിനെ അനുസ്മരിപ്പിക്കുന്ന സ്ഥിതി ആയതിനാൽ ഇത് ഇംഗ്ളീഷിൽ ‘ബ്രിഡ്ജ് പോസ്’ എന്നും അറിയപ്പെടുന്നു.

സേതുബന്ധാസനം ചെയ്യുന്ന രീതി (Stepwise instruction for doing this asana);

 • നിലത്ത് അല്ലെങ്കിൽ യോഗ മാറ്റിൽ മലർന്ന് കിടക്കുക.
 • കാലുകൾ അടുപ്പിച്ചു വയ്ക്കുക. കൈകൾ ശരീരത്തിന് ഇരുവശവും വരത്തക്ക രീതിയിലായിരിക്കണം. കൈപ്പത്തികൾ നിലത്തിന് അഭിമുഖമായിട്ടായിരിക്കണം.
 • കാൽ മുട്ടുകൾ മടക്കുകയും പാദങ്ങൾ പൃഷ്ഠഭാഗത്തിനോട് അടുപ്പിക്കുകയും ചെയ്യുക. ഈ അവസരത്തിൽ പാദങ്ങൾ തമ്മിൽ അൽപ്പം അകലം സൂക്ഷിക്കണം.
 • ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കൈപ്പത്തികളിൽ ബലം കൊടുത്തുകൊണ്ട് അരക്കെട്ട് കഴിയാവുന്നത്ര മുകളിലേക്ക് ഉയർത്തുക. ഈ അവസരത്തിൽ തല പൊന്തിക്കാതെ ശ്രദ്ധിക്കണം.

അരക്കെട്ട് പൊന്തിക്കുന്ന സ്ഥിതിയിൽ കൈകൾ നീട്ടി കണങ്കാലുകളിൽ പിടിക്കുന്നത് ശരീരം കൂടുതൽ മുകളിലേക്ക് വളയ്ക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം പൂർവസ്ഥിതിയിൽ ആക്കുന്ന അവസരത്തിൽ ആദ്യം കൈകൾ കണങ്കാലിൽ നിന്ന് വിട്ട് പഴനിലയിൽ ആക്കുക.

 • പാലത്തെ അനുസ്മരിപ്പിക്കുന്ന ഈ സ്ഥിതിയിൽ സ്വാഭാവിക രീതിയിൽ ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ട് കഴിയുന്നത്ര സമയം തുടരുക.
 • വീണ്ടും ആഴത്തിൽ ശ്വാസമെടുക്കുക, ശ്വാസം പതിയെ പുറത്തേക്കു വിട്ടുകൊണ്ട് അരക്കെട്ട് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരിക.
 • ഇത് നാലോ അഞ്ചോ തവണ അല്ലെങ്കിൽ നിങ്ങളുടെ കഴിവിന് അനുസരിച്ച് ആവർത്തിക്കുക.
 • ശരീരത്തിന് അനാവശ്യ പിരിമുറുക്കം നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രയോജനങ്ങൾ (Benefits);

ശാരീരികം (Physical);              

 • പുറം, കാൽ, കഴുത്ത്, നെഞ്ച് എന്നീ ഭാഗങ്ങളിലെ മസിലുകൾക്ക് ലാഘവത്വം നൽകുന്നു.
 • നടുവ് വേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.
 • ശരീരത്തിനു മൊത്തമായി ലാഘവത്വം നൽകുന്നു.

മാനസികം (Mental):

 • ഉത്കണ്ഠ കുറയ്ക്കുകയും മനസ്സിന് ലാഘവത്വം നൽകുകയും ചെയ്യുന്നു.

വൈകാരികം (Emotional);

 • വൈകാരിക സന്തുലനം നൽകുന്നു.

ദോഷഫലങ്ങൾ (Contra-indications);

 • കഴുത്ത്, തോളുകൾ അല്ലെങ്കിൽ നട്ടെല്ലിന് പ്രശ്നങ്ങൾ ഉള്ളവർ ഈ ആസനം പരിശീലിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക.

Copyright © 2017 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
 • Asana, Pranayama, Mudra, Bandha. Yoga Publications Trust, Munger,  Bihar, India. Published in 2008.

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ