×

സ്ത്രീകൾ പ്രൊജെസ്റ്റിറോൺ നില ശ്രദ്ധിക്കണം (Low Progesterone Levels)

എന്താണ് പ്രൊജെസ്റ്റിറോൺ? (What is progesterone)

കോർപസ് ലൂട്ടിയം എന്ന ഗ്രന്ഥിയിൽ നിന്ന് ഉണ്ടാകുന്ന സ്ത്രീ ലൈംഗിക ഹോർമോൺ ആണ് പ്രൊജെസ്റ്റിറോൺ. അണ്ഡാശയത്തിൽ നിന്ന് അണ്ഡവിക്ഷേപണം നടക്കുന്ന സമയത്ത് താൽക്കാലികമായി ഉണ്ടാകുന്ന ഒരു അന്ത:സ്രാവി ഗ്രന്ഥിയാണ് കോർപസ് ലൂട്ടിയം. ആർത്തവസമയത്തും ഗർഭകാലത്തും ഈ ഹോർമോണിന്റെ പ്രവർത്തനം വളരെ പ്രധാനമാണ്.

Low Progesterone Levels: What are its implications?

സ്ത്രീകളിൽ പ്രൊജെസ്റ്റിറോണിന്റെ പങ്ക് എന്താണ്? (What is the role of progesterone in women)

ഗർഭാശയത്തെ ഗർഭധാരണത്തിനു തയ്യാറാക്കാൻ പ്രൊജെസ്റ്റിറോൺ സഹായിക്കുന്നു. ബീജസംയോഗത്തിനു ശേഷം അണ്ഡത്തിനു വളരാനുള്ള സാഹചര്യമൊരുക്കുന്നതിനായി ഗർഭാശയത്തിനുൾവശത്തെ ആവരണത്തിനു കട്ടികൂടാനുള്ള പ്രേരകമായി ഇത് പ്രവർത്തിക്കുന്നു.

ശരീരം ഉയർന്ന നിലയിൽ ഹോർമോൺ ഉത്പാദിപ്പിക്കുകയാണെങ്കിൽ അണ്ഡവിക്ഷേപണം നടക്കില്ല. ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ കോർപസ് ലൂട്ടിയം ഇല്ലാതാകുകയും ശരീരത്തിലെ പ്രൊജെസ്റ്റിറോൺ നില താഴുകയും ചെയ്യും. ഇത് ആർത്തവത്തിന് പ്രേരകമാവുകയും ചെയ്യും.

ഗർഭധാരണം സംഭവിക്കുന്ന അവസരത്തിൽ, ഗർഭപാത്രത്തിനുള്ളിൽ ഏറ്റവും പുറത്തെ ആവരണത്തിലെ (എൻഡോമെട്രിയം) രക്തക്കുഴലുകളെ ഈ ഹോർമോൺ ഉത്തേജിപ്പിക്കുന്നു. ഇവയാണ് വളരുന്ന ഭ്രൂണത്തിന് പോഷണം നൽകുന്നത്.

പ്രൊജെസ്റ്റിറോൺ നില താഴുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്തൊക്കെയാണ്? (What are the problems associated with low progesterone)

ഇത് ഇനി പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം;

 • ക്രമരഹിതമായ ആർത്തവചക്രങ്ങൾ
 • മൈഗ്രേൻ അല്ലെങ്കിൽ തലവേദന
 • ഗർഭധാരണത്തിനുള്ള പ്രശ്നങ്ങൾ
 • ഗർഭകാലത്ത് അടിവയറ്റിൽ വേദന
 • അടുത്ത ഇടവേളകളിൽ ഉള്ള ഗർഭമലസൽ, ഗർഭം സ്ഥിരീകരിക്കുന്നതിനു മുമ്പു പോലും.
 • മാസം തികയുന്നതിനു മുമ്പുള്ള പ്രസവം

പ്രൊജെസ്റ്റിറോൺ നില താഴുന്നത് ഈസ്ട്രജൻ നില ഉയരുന്നതിന് കാരണമായേക്കാം; ഇത് ഇനിപറയുന്നവയിലേക്ക് നയിച്ചേക്കാം;

 • ലൈംഗികാഗ്രഹം കുറയുക
 • ഭാരം കൂടുക
 • പിത്താശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
 • തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടുക.

പ്രൊജെസ്റ്റിറോൺ നില അറിയുന്നതെങ്ങനെ? (How is low progesterone level diagnosed)

ഇത് രക്തപരിശോധനയിലൂടെ അറിയാൻ സാധിക്കും.

ആർത്തവ ചക്രത്തിൽ പ്രൊജെസ്റ്റിറോൺ നിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ആർത്തവത്തിനു ഏഴു ദിവസം മുമ്പ് ഹോർമോൺ നില ഉയരുകയും തുടർന്നുള്ള ദിവസങ്ങളിൽ അത് വ്യത്യാസപ്പെടുകയും ചെയ്യും. ഗർഭാവസ്ഥയിൽ ഇത് സ്വാഭാവിക നിലയിൽ നിന്ന് ഉയരെയായിരിക്കും. ആർത്തവ വിരാമം സംഭവിക്കുന്ന അവസരത്തിൽ ഹോർമോൺ നില പ്രകടമായി കുറഞ്ഞിരിക്കും.

പ്രൊജെസ്റ്റിറോൺ നില കുറയുന്നതിനെതിരെ എന്തു ചെയ്യാൻ കഴിയും? (What is the treatment for low progesterone)

ഹോർമോൺ നില കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടമല്ലെങ്കിൽ ചികിത്സ ആവശ്യമില്ല. അതേസമയം, ഗർഭിണിയാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചികിത്സ തേടേണ്ടതുമാണ്.

അസ്വാഭാവികമായ രക്തസ്രാവം, ക്രമരഹിതമായ ആർത്തവം അല്ലെങ്കിൽ തുടർച്ചയായുള്ള ഗർഭമലസൽ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ എന്നിവയ്ക്ക് പ്രൊജസ്റ്റിറോൺ മാത്രം അല്ലെങ്കിൽ ഈസ്ട്രജനും ഉൾപ്പെടുത്തിയുള്ള ഹോർമോൺ ചികിത്സ നൽകാവുന്നതാണ്. വജിനൽ റിംഗുകൾ, പുരട്ടാവുന്ന ക്രീമുകൾ, കഴിക്കാവുന്ന മരുന്നുകൾ എന്നീ രീതികളിൽ ഹോർമോൺ ചികിത്സ നൽകാം.

അടുത്ത നടപടികൾ (Next Steps)

നിങ്ങൾ ഗർഭിണിയാവാൻ തയ്യാറെടുക്കുകയാണെങ്കിൽ, പ്രൊജെസ്റ്റിറോൺ നില കുറയുന്നതിനെതിരെയുള്ള ചികിത്സയെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്ത് സംശയനിവാരണം നടത്തണം. ചികിത്സയ്ക്ക് ശേഷം പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നത് നിങ്ങൾക്ക് സ്വാഭാവിക രീതിയിൽ ഗർഭകാലം പൂർത്തിയാക്കാൻ സഹായകമാവും.

Consult a top Endocrinologist

Copyright © 2018 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
 • What Does Progesterone Do? Endocrine Society. http://www.hormone.org/hormones-and-health/what-do-hormones-do/progesterone. Accessed 30 Sep. 2016.
 • Healthy Women.org. http://www.healthywomen.org/condition/progesterone. Accessed 30 Sep. 2016.
 • Progesterone: At a Glance. Lab Tests Online. http://labtestsonline.org/understanding/analytes/progesterone/tab/glance/. Accessed 30 Sep. 2016.

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ