×

വിമാനത്തിൽ പറക്കാൻ പേടി? സാരമില്ലെന്നേ! (Fear Of Flying)

ആകാശയാത്രയ്ക്കുള്ള ഭയം, എന്താണത്?

ചിലർ ആകാശയാത്ര നടത്തുന്നതിനെ കുറിച്ച് അമിതമായ ഉത്കണ്ഠയും ഭയവും പ്രദർശിപ്പിച്ചേക്കാം. ഇത്തരത്തിൽ, വിമാനയാത്രയോടും മറ്റും പ്രദർശിപ്പിക്കുന്ന ഭയമാണ് ഏവിയോഫോബിയ അല്ലെങ്കിൽ എയ്‌റോഫോബിയ.

flying-fear

ഏവിയോഫോബിയ അല്ലെങ്കിൽ എയ്‌റോഫോബിയയിൽ ഇനി പറയുന്നവയും ഉൾപ്പെടാം;

 • വിമാനം തകർന്നാലോ എന്ന ഭയം
 • മരണം
 • കടുത്തഭയം
 • പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണം നഷ്ടപ്പെടുക

വിമാനയാത്രയെ ഭയപ്പെടുന്നത് എന്തുകൊണ്ട്?

കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

 • നേരത്തെ വിമാനയാത്രയിൽ നേരിടേണ്ടിവന്ന ദുരനുഭവം (പ്രക്ഷുബ്ധ സാഹചര്യം, അടിയന്തിരമായി നിലത്തിറക്കൽ അല്ലെങ്കിൽ സാങ്കേതിക തകരാർ)
 • വിമാനം തകർന്നതിന്റെ അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുക അല്ലെങ്കിൽ ടെലിവിഷനിലോ സിനിമകളിലോ ഇത്തരം രംഗങ്ങൾ കാണുക.
 • നിഷേധാത്മകമായ അല്ലെങ്കിൽ ശുഭാപ്തിവിശ്വാസമില്ലാത്ത ജീവിതവീക്ഷണം.
 • വളരെയധികം സ്നേഹിച്ചിരുന്ന ഒരാൾ അല്ലെങ്കിൽ ഒരു ബന്ധു വിമാനാപകടത്തിൽ മരിച്ച സംഭവം.
 • വ്യോമയാനരംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ.

ഇത്തരം ഭയത്തോട് അനുബന്ധിച്ച വൈദ്യശാസ്ത്രപരമായ കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

 • ആന്തര കർണത്തിലുള്ള പ്രശ്നങ്ങൾ: മധ്യകർണത്തിലെ തടസ്സം മൂലവും വ്യോമയാത്ര നടത്തുന്ന അവസരത്തിൽ വായുമർദത്തിൽ വരുന്ന വ്യതിയാനം മൂലവും ഉണ്ടാകുന്ന ചെവി വേദന.
 • സൈനസ് വേദന: സൈനസിൽ സ്രവങ്ങൾ കെട്ടിനിൽക്കുന്ന അവസ്ഥമൂലം ഉണ്ടാകുന്ന തലവേദന.

വിമാനയാത്രയോടുള്ള ഭയം മറികടക്കാം

ഇനി പറയുന്ന ടിപ്പുകൾ നിങ്ങൾക്ക് വ്യോമയാത്രയോടുള്ള ഭയം കുറയ്ക്കാൻ സഹായിക്കും;

 • നിങ്ങളുടെ ഭയത്തിന്റെ തോത് മനസ്സിലാക്കുക; വ്യോമയാത്രയെക്കുറിച്ച് നിങ്ങൾക്കുള്ള ഭയം യാഥാർത്ഥ്യവുമായി ബന്ധമുള്ളതാണോ എന്ന് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചർച്ചചെയ്യുക.
 • നിങ്ങളുടെ ഭയത്തിന്റെ പ്രേരകങ്ങളെ തിരിച്ചറിയുക: എന്താണ് നിങ്ങളുടെ മനസ്സിൽ ഭയത്തിന്റെ അപായമണി മുഴക്കുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് അതിനു കഴിഞ്ഞാൽ, അത് ഇല്ലാതാക്കാനും നിങ്ങൾക്ക് സാധിക്കും.
 • സ്വയം അവബോധം സൃഷ്ടിക്കുക; വിമാന നിർമ്മിതി, വിമാനയാത്ര, ബോർഡിംഗ് തുടങ്ങി വ്യോമയാത്രയെ കുറിച്ചുള്ള സൂക്ഷ്മവശങ്ങൾ മനസ്സിലാക്കുമ്പോൾ എത്രത്തോളം സുരക്ഷ മുൻനിർത്തിയാണ് ഇവയെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് എന്നോർത്ത് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് കടുത്ത നടപടിക്രമങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ്. ഇവയ്ക്ക് കാലാനുസൃതമായ അറ്റകുറ്റപ്പണികളും ഉറപ്പുവരുത്തുന്നു. മനസ്സിലാക്കുക, ആകാശയാത്ര എന്നു പറയുന്നത് റോഡുമാർഗ്ഗമുള്ള യാത്രയെക്കാളും സുരക്ഷിതമാണ്!

fear of flying

 • സംഘർഷം ലഘൂകരിക്കാൻ പഠിക്കുക: വിമാനയാത്ര നടത്തുന്ന അവസരത്തിൽ ആഴത്തിൽ ശ്വാസോച്ഛ്വാസം നടത്തുന്നത് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ഭയത്തെ മറികടക്കുന്നതിനും സഹായിക്കും.
 • ഉലച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികം: മുമ്പ് യാത്ര ചെയ്ത അവസരത്തിൽ വിമാനം ആടിയുലഞ്ഞതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ ഭയപ്പെടുന്നുണ്ടോ? വായു പ്രവാഹത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുക സാധാരണമാണെന്ന് അറിയുക. ഇതേ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. ഇത് റോഡിലൂടെ പോകുന്ന ഒരു വാഹനം ബമ്പിനെ മറികടക്കുന്നതിനോട് താരതമ്യം ചെയ്യാൻ സാധിക്കും.
 • യാത്രാമധ്യേ കലുഷിതമായ വായുപ്രവാഹത്തിൽ അകപ്പെടുന്നത് മൂലം എപ്പോഴും വിമാനം അടിയന്തിരമായി നിലത്തിറക്കണമെന്നില്ല.

ഭയം നിങ്ങളെ ആകാശയാത്ര നടത്തുന്നതിൽ നിന്ന് തടയുന്നുവെങ്കിൽ വിദഗ്ധരുടെ സഹായം തേടുക. മുമ്പുണ്ടായ അപകടം അല്ലെങ്കിൽ ആഘാതം ആണ് കാരണമെങ്കിൽ മന:ശാസ്ത്രജ്ഞന്റെ/ശാസ്ത്രജ്ഞയുടെ സഹായം തേടുക.

Copyright © 2017 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
 • 8 Steps to Overcoming Your Fear of Flying. Anxiety and Depression Association of America. https://www.adaa.org/understanding-anxiety/specific-phobias/treatment/8-Steps-to-Overcoming-Your-Fear-of-Flying. Accessed 2 Nov. 16.
 • Fear of Flying. Anxiety UK. https://www.anxietyuk.org.uk/our-services/anxiety-information/anxiety-disorders/fear-of-flying/. Accessed 2 Nov. 16.
 • Fear of Flying. FearofFlying.Net. http://www.fearofflying.net.au/hints-and-tips/. Accessed 2 Nov. 16.

അനുബന്ധ ലേഖനങ്ങൾ

ഈ വിഭാഗത്തിൽ നിന്ന് കൂടുതൽ