• ആപ്പ് ഡൗൺലോഡു ചെയ്യുക

യോഗയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കൂ(Manage Diabetes Through Yoga)

Man performing Ardha Matsyendra Asana - half spinal twist pose

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി സ്വാഭാവിക നിലയിൽ നിന്ന് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹത്തിന് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്. ടൈപ്പ് 1 പ്രമേഹത്തിൽ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല. അതേസമയം, ടൈപ്പ് 2 ൽ രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കാൻ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ പര്യാപ്തമല്ലാതെ വരുന്നു.

പിരിമുറുക്കം, ജീവിതശൈലീമാറ്റം തുടങ്ങിയവ കാരണം ഇന്ത്യയിൽ, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ, പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, നമ്മുടെ രാജ്യത്തു നിന്നുതന്നെ ആവിർഭവിച്ച യോഗ രീതികൾ പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രമേഹ ചികിത്സയ്ക്കും ഫലപ്രദമാണെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജീവിതശൈലിയും പിരിമുറുക്കവും രോഗങ്ങൾക്ക് കാരണമാകുമ്പോൾ യോഗയെ ഒരു പ്രതിരോധ സംവിധാനമായി കണക്കാക്കാൻ സാധിക്കും.

പ്രമേഹത്തെ നേരിടാൻ സഹായിക്കുന്ന യോഗ രീതികൾ:

പതഞ്ജലി മഹർഷി പറഞ്ഞിരിക്കുന്നത് പ്രകാരം യോഗയ്ക്ക് എട്ട് ഭാവങ്ങളാണുള്ളത്;

യാമ -ആത്മസംയമനം, നിയമ- വ്യക്തിചര്യകൾ, ആസനങ്ങൾ – ശാരീരിക ഭാവങ്ങൾ, പ്രാണായാമം – ശ്വസന വ്യായാമങ്ങൾ, പ്രത്യാഹാര – ഉള്ളിലേക്ക് തിരിയൽ, ഇന്ദ്രിയ നിഗ്രഹം, ധാരണ – അന്തർബോധം, ധ്യാന- ധ്യാനം, സമാധി- അതീന്ദ്രിയ സ്ഥിതിയിലെത്തൽ.

എല്ലാ പ്രായോഗിക ലക്ഷ്യങ്ങൾക്കും ആസനങ്ങളും പ്രാണായാമവും റിലാക്സേഷൻ ടെക്നിക്കുകളും (യോഗനിദ്ര) പരിഗണിക്കുന്നതിനു കാരണം അവ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ഓർക്കുന്നതിനും ഒരാളുടെ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനും എളുപ്പമായതിനാലാണ്.

പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമായ യോഗ രീതികളെ കുറിച്ചാണ് ഇനി പറയുന്നത്;

ആസനങ്ങൾ:

പാൻക്രിയാസ് ഗ്രന്ഥിയെ മൃദുവായി അമർത്തുകയും അതിന് വിശ്രമം നൽകുകയും അതുവഴി അതിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന രീതിയിൽ അടിവയറിന്റെ ഭാഗം കുനിയുകയും വലിഞ്ഞു നിവരുകയും വളഞ്ഞു തിരിയുകയും ചെയ്യുന്ന തരത്തിലുള്ള ആസനങ്ങളാണ് പ്രമേഹ രോഗികൾക്ക് പ്രയോജനപ്രദമാവുന്നത്. ഇതിന്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവിക രീതിയിൽ ആകുന്നു. ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, ആസനങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും അതിനോടുള്ള ശരീരത്തിന്റെ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പ് ഇല്ലാതെയുള്ള ശരീരഭാരം കൂട്ടുന്നതിനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കംചെയ്യുന്നതിനും യോഗ സഹായകമാവുന്നു.

പ്രമേഹ രോഗികൾക്ക് സഹായകമാവുന്ന ആസനങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു;

വക്രാസനം – നട്ടെല്ലിനെ ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്ന ആസനം, അർദ്ധമത്സ്യേന്ദ്രാസനം – മത്സ്യത്തിന്റെ സ്ഥിതി, ഭുജംഗാസനം – മൂർഖന്റെ സ്ഥിതി, നൗകാസനം – വള്ളത്തിന്റെ സ്ഥിതി, പരിവൃത്ത ത്രികോണാസനം – വിസ്തൃതമായ ത്രികോണത്തിന്റെ സ്ഥിതി, വജ്രാസനം – വജ്രത്തെ പോലെ കടുപ്പം തോന്നിക്കുന്ന സ്ഥിതി, പശ്ചിമോത്തനാസനം – മുന്നോട്ട് കുനിയുന്ന സ്ഥിതി.

പ്രാണായാമം:

പിരിമുറുക്കവും നിഷ്ക്രിയത്വവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്ന നിരവധി കാരണങ്ങളിൽ ഉൾപ്പെടുന്നു. പിരിമുറുക്കം മൂലം ഒരാൾക്ക് വ്യായാമം ചെയ്യാൻ വിമുഖത തോന്നാം. സമയമില്ലായ്മ, രോഗാവസ്ഥ എന്നിവ കാരണവും വ്യായാമം ചെയ്യാൻ കഴിഞ്ഞില്ല എന്നു വരാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാവും. ഈ സമയത്ത‍ാണ് പ്രാണായാമം പ്രയോജനപ്പെടുന്നത്. പ്രാണായാമം ചെയ്യുന്നതിലൂടെ പിരിമുറുക്കം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സാധിക്കും. ഏതു സമയത്ത് വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും പ്രാണായാമം ചെയ്യാൻ കഴിയും.

നാഡീശോധന പ്രാണായാമം (ഒരു നാസാദ്വാരത്തിലൂടെ ശ്വാസം അകത്തേക്ക് എടുക്കുകയും അടുത്തതിലൂടെ പുറത്തുവിടുകയും ചെയ്യുന്ന രീതി), ഭ്രമരി എന്നീ രീതികളിൽ പ്രാണായാമം ചെയ്യാവുന്നതാണ്.

ധ്യാനം/റിലാക്സേഷൻ വിദ്യ:

പിരിമുറുക്കം കുറയ്ക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും യോഗനിദ്ര (ആത്മീയ നിദ്ര അഥവാ കിടക്കുന്ന സ്ഥിതിയിലുള്ള ധ്യാനം) ഗുണകരമാണ്.

പ്രമേഹരോഗികൾക്ക് ഗുണകരമല്ലാത്ത യോഗാഭ്യാസങ്ങൾ:

യോഗ മുദ്രാസനം, ശലഭാസനം എന്നിവ പ്രമേഹത്തെ വഷളാക്കും. ഇതിന്റെ കാരണത്തെ കുറിച്ച് വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ദോഷവശങ്ങൾ തെളിയിക്കപ്പെട്ടതിനാൽ ഇവ രണ്ടും പ്രമേഹ രോഗികൾ ഒഴിവാക്കുന്നതാണ് നല്ലത്.

കാര്യങ്ങൾ മനസ്സിലായില്ലേ, യോഗ പരിശീലിക്കാൻ ഇനി താമസിക്കണോ?

Copyright © 2017 Modasta. All rights reserved

അവലംബം

0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook
  • THE EFFECTS OF EXERCISE AND YOGA ON DIABETES. Health Administrator Vol: XXII Number 1& 2 – 2009: 42-45. http://medind.nic.in/haa/t09/i1/haat09i1p42.pdf . Accessed on August 25, 2016.
  • Stress. American Diabetes Association. http://www.diabetes.org/living-with-diabetes/complications/mental-health/stress.html?referrer=https://www.google.co.in/. Accessed on August 25, 2016.
  • Yoga Nidra: deep relaxation practice. http://www.abc.net.au/health/library/stories/2009/07/23/2633472.htm. Accessed on August 29,2016.
  • BK Sahay. Role of Yoga in Diabetes. http://www.japi.org/february2007/R-121.pdf.Accessed on August 29,2016.

More on this category